Breaking...

9/recent/ticker-posts

Header Ads Widget

പിറയാര്‍ ഗവ എല്‍.പി സ്‌കൂളിന്റെ 94 -ാം വാര്‍ഷിക ആഘോഷം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു



പിറയാര്‍ ഗവ എല്‍.പി സ്‌കൂളിന്റെ 94 -ാം വാര്‍ഷിക ആഘോഷം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനവും മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ ബോബി മാത്യു അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തില്‍ നിന്നും സ്‌കൂളിന് നല്‍കുന്ന ഫര്‍ണീച്ചറും, ലാപ്‌ടോപും സ്‌കൂളധികൃതര്‍ക്ക് കൈമാറി. എം.ടി.എസ്.ഇ  റാങ്ക് ജേതാക്കളെ ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലും, എല്‍.എസ്.എസ് ജേതാക്കളെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമനയും ആദരിച്ചു. സര്‍ഗാത്മക രചനകളടങ്ങിയ നിറകൂട്ടിന്റെ പ്രകാശനം ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. മേഴ്‌സി ജോണ്‍ നിര്‍വഹിച്ചു  ഹെഡ്മിസ്ട്രസ്  എസ് ശ്രീകല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം.  പി.ജി സുരേഷ്, എ.ഇ.ഒ  ശ്രീജ ഗോപാല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമരാജു, വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments