Breaking...

9/recent/ticker-posts

Header Ads Widget

പൂവക്കുളം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം)-ലെ അനുപ്രിയ സോമന്‍ വിജയിച്ചു.



വെളിയന്നൂര്‍ പഞ്ചായത്തിലെ പൂവക്കുളം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍  കേരള കോണ്‍ഗ്രസ് (എം)-ലെ  അനുപ്രിയ സോമന്‍ വിജയിച്ചു. ആകെ പോള്‍ ചെയ്ത 486 വോട്ടില്‍ 306 വോട്ട് അനുപ്രിയ സോമന് ലഭിച്ചു. യു.ഡി.എഫ് സ്വതന്ത്രന്‍ പി.എ.രാജന് 180 വോട്ടുകളാണ് ലഭിച്ചത്. പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് ഒരംഗം മാത്രമെ നിലവിലുള്ളൂ. വിജയിച്ച അനുപ്രിയ സോമന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, മുന്‍ പ്രസിഡന്റ് സണ്ണി പുതിയിടം, എല്‍.ഡി.എഫ് കണ്‍വിനര്‍ പി.ജെ വര്‍ഗീസ്, സി.കെ രാജേഷ്, എസ് ശിവാദസപിള്ള, ജോയ് മൂപ്രപ്പള്ളി, ബ്ലോക്ക് മെമ്പര്‍ രാജു ജോണ്‍ ചിറ്റേത്ത്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments