Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് പാതയോരത്തോട് ചേര്‍ന്ന കടയിലേയ്ക്കും ഇരുമ്പ് ഗാര്‍ഡറുകളില്‍ തീര്‍ത്ത തൂണുകള്‍ക്കിടയിലേയ്ക്കും ഇടിച്ചു കയറി.



നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് പാതയോരത്തോട് ചേര്‍ന്ന കടയിലേയ്ക്കും ഇരുമ്പ് ഗാര്‍ഡറുകളില്‍ തീര്‍ത്ത തൂണുകള്‍ക്കിടയിലേയ്ക്കും ഇടിച്ചു കയറി. കോട്ടയം ഏറ്റുമാനൂര്‍ റോഡില്‍ പാറോലിക്കല്‍ കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്. ബസ് യാത്രക്കാര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസ്സില്‍ 20 ഓളം യാത്രക്കാര്‍  ഉണ്ടായിരുന്നു.പരിക്കേറ്റ ബസ് ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കുശേഷം പ്രവര്‍ത്തിക്കുന്ന കടയുടെ മുന്നില്‍ വച്ചിരുന്ന ഫ്രീസര്‍, ജ്യൂസര്‍ അടക്കമുള്ള ഉപകരണങ്ങള്‍ നശിച്ചു. ഏറ്റുമാനൂര്‍ കോട്ടയം റോഡില്‍ തുമ്പശ്ശേരി പടിക്കും പാറോലിക്കല്‍ കവലക്കും  ഇടയിലാണ് അപകടം. ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്നാണ് ബസ് നിയന്ത്രണം വിട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്നു. പിറവം, കോട്ടയം റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.




Post a Comment

0 Comments