Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ ഗവ ന്യൂ എല്‍.പി സ്‌കൂളിന്റെ വാര്‍ഷികാഘോഷം സിംഫണി 2023 മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.



പുലിയന്നൂര്‍ ഗവ ന്യൂ എല്‍.പി സ്‌കൂളിന്റെ വാര്‍ഷികാഘോഷം സിംഫണി 2023 മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന മികവു പരിഗണിച്ച് സംസ്ഥാനത്തെ മികച്ച 30 സ്‌കൂളുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളില്‍  നടപ്പാക്കുന്ന  പദ്ധതികളുടെ ചിത്രീകരണമായ നീലാംബരി എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്‍ അധ്യക്ഷനായിരുന്നു. പ്രശസ്ത ഗായകന്‍ ജിന്‍സ് ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അനില മാത്തുക്കുട്ടി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം, പഞ്ചായത്തംഗം ആര്യ സബിന്‍, എ.ഇ.ഒ കെ.ബി ശ്രീകല, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രസാദ്, ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് കെ.കെ പ്രസാദ്, നീതു എസ് മറ്റം തുടങ്ങിയവര്‍  പ്രസംഗിച്ചു. സ്‌കൂളിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പുരസ്‌കാരങ്ങളും, അംഗീകാരങ്ങളും നേടിയെടുക്കുന്നതിനായി പ്രയത്‌നിച്ചവരെ ആദരിച്ചു. കുട്ടികളും, രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments