Breaking...

9/recent/ticker-posts

Header Ads Widget

കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍



കേന്ദ്രസര്‍ക്കാര്‍ അടിക്കടി പാചകവാതകത്തിനും , പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ദ്ധനവ് ഏര്‍പ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. കേന്ദ്രത്തെ കുറ്റം പറഞ്ഞുകൊണ്ട് സംസ്ഥാന ഗവണ്‍മെന്റ് ബഡ്ജറ്റിലൂടെ സെസ് വര്‍ദ്ധിപ്പിച്ചുകൊണ്ട് പെട്രോളിനും , വെള്ളത്തിനും , വൈദ്യുതിക്കും ചാര്‍ജ് വര്‍ധിപ്പിച്ചു കൊണ്ട് സാധരണക്കാരുടെ ദുരിതം മറന്നു കൊണ്ട് ധൂര്‍ത്ത് നടത്തി വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണെന്നും സജി കുറ്റപ്പെടുത്തി. പാചക വാതകത്തിന്റെ വിലവര്‍ധനവു മൂലം പ്രതിസന്ധിയിലായ കോട്ടയം ഗാന്ധിനഗര്‍ കുടുംബശ്രീ ജനകീയ ഹോട്ടലിന് യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍  ഗ്യാസ് വിലവര്‍ധനവിനെ അതിജീവിക്കാന്‍ വിറക് എത്തിച്ചു നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാചകവാതകത്തിന്റെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കില്‍ അധ്യക്ഷത വഹിച്ചു.പാര്‍ട്ടി ഉന്നത അധികാര സമിതി അംഗം പ്രിന്‍സ് ലൂക്കോസ് മുഖ്യ പ്രസംഗം നടത്തി..പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ പ്രസാദ് ഉരുളികുന്നം ,ജോയ് ചെട്ടിശ്ശേരി, നേതാക്കളായ കുഞ്ഞുമോന്‍ ഒഴുകയില്‍ , സാബു പീടികക്കല്‍ ,ജോയി സി കാപ്പന്‍ , യൂത്ത് ഫ്രണ്ട് നേതാക്കളായ ഡിജു സെബാസ്റ്റ്യന്‍, ജോമോന്‍ ഇരുപ്പക്കാട്ട്, ജിപ്‌സണ്‍ മാത്യൂസ്, കുര്യന്‍ വട്ടമല, സുനില്‍ ഇല്ലിമൂട്ടില്‍, സിബി നെല്ലന്‍കുഴിയില്‍, ടോം ജോസഫ് , അഖില്‍ ഇല്ലിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments