കുറിച്ചിത്താനം പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്രത്തിലെ സര്‍പ്പപൂജ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. വന്‍മരങ്ങളും വള്ളിപ്പടര്‍പ്പുകളുമായി ജൈവ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സര്‍പ്പക്കാവിക്കാവില്‍ പുലര്‍ച്ചെ 4 മുതല്‍ സര്‍പ്പപൂജാ ചടങ്ങുകള്‍ ആരംഭിച്ചു. യക്ഷി,ഭഗവതി, ശാസ്താ പ്രതി ഷുക ളുള്ള പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്രത്തോടു ചേര്‍ന്നാണ് സര്‍പ്പക്കാവും സര്‍പ്പ പ്രതിഷ്ഠയും സ്ഥിത ചെയ്യുന്നത്. മേല്‍ശാന്തി രഞ്ജീഷ് നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൂറുംപാലും സമര്‍പ്പിച്ച് സര്‍പ്പ പ്രീതിയ്കായി നടത്തുന്ന പൂജാ ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. പാറക്കുടിയില്‍ കൊട്ടാരം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ MS ഗിരീശന്‍ നായര്‍, ശിവരാമന്‍ നായര്‍, ജയപ്രകാശ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
0 Comments