കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ആര്‍ പത്മകുമാറിനും സുവോളജി വിഭാഗം അധ്യാപിക കെ.കെ. സലിമണിയ്ക്കും യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക്ക് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പിടിഎ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് മെമ്പറുമായ വി.ജി. അനില്‍കുമാര്‍ അധ്യക്ഷന്‍ ആയിരുന്നു. എസ്എംസി ചെയര്‍മാന്‍ കെ പി ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയ പുരക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കൊച്ച് റാണി സെബാസ്റ്റ്യന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം വി ജോര്‍ജ്, ഹെഡ്മിസ്ട്രസ് സ്വപ്ന ജൂലിയറ്റ്, പിടിഎ വൈസ് പ്രസിഡണ്ട് സി കെ ബിജു, പിടിഎ പ്രസിഡണ്ട് ത്രേസ്യാമ്മ മാത്യു, അധ്യാപക പ്രതിനിധി തോമസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗുരുവന്ദനത്തോടെയായിരുന്നു അധ്യാപകരെ ശിഷ്യഗണങ്ങള്‍ ആദരിച്ചത്.
0 Comments