Breaking...

9/recent/ticker-posts

Header Ads Widget

ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടും, പരിസരവും മംഗളം കോളജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു



ഉത്സവകാലത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടായി മാറിയ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടും,  പരിസരവും മംഗളം കോളജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ കോമ്പൗണ്ടും പരിസരവും, വാഹന പാര്‍ക്കിങ്ങിനും മറ്റുമായി നല്‍കിയിരുന്നു.  സ്‌കൂള്‍ പരിസരം ആകെ  കടലാസും പ്ലാസ്റ്റിക്കും അടക്കമുള്ള മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞു കിടക്കുകയായിരുന്നു.  സ്‌കൂള്‍ ഗ്രൗണ്ടും പരിസരവും വൃത്തിയാക്കിയ ബി.എഡ് വിദ്യാര്‍ത്ഥികള്‍ ഒരു സരസ്വതി ക്ഷേത്രത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ ആദരവാണ്  കാഴ്ചവച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ഉത്സവ പിറ്റേന്ന്   അതിരാവിലെ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തുകയായിരുന്നു. അധ്യാപകന്‍ റെജി ഗോപാലനൊപ്പം ആണ്  വിദ്യാര്‍ത്ഥികള്‍ സന്നദ്ധസേവന പ്രവര്‍ത്തനത്തിന് എത്തിയത്. ഇവര്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കമുള്ളവ തരംതിരിച്ച് മുന്‍സിപ്പല്‍ ശുചീകരണ തൊഴിലാളികള്‍ക്ക് കൈമാറി.  പഠനത്തിന്റെയും സേവന പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയത്. നിരവയി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ പരിസരം വൃത്തിയാക്കാന്‍ മുന്നോട്ടു വന്ന മംഗളം കോളജ് ഓഫ് എജ്യൂക്കേഷന്‍ വിദ്യാര്‍ത്ഥികളുടെ മാതൃകാപരമായ  സേവനത്തെ പൊതുസമൂഹം അഭിനന്ദിച്ചു.




Post a Comment

0 Comments