Breaking...

9/recent/ticker-posts

Header Ads Widget

വനിതാ ദിനത്തില്‍ വനിതാശക്തി വിളിച്ചോതി, വനിതകളുടെ ഇരുചക്ര റാലിയുമായി എസ്.എച്ച് മെഡിക്കല്‍ സെന്റര്‍.



വനിതാ ദിനത്തില്‍ വനിതാശക്തി വിളിച്ചോതി, വനിതകളുടെ ഇരുചക്ര റാലിയുമായി എസ്.എച്ച് മെഡിക്കല്‍ സെന്റര്‍. ലോക വനിത ദിനത്തിന്റെ ഭാഗമായി കോട്ടയം എസ്.എച്ച്. മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ വനിതകളുടെ ഇരുചക്ര വാഹന ജാഥ സംഘിടിപ്പിച്ചു. ജാഥയില്‍ എസ്.എച്ച്. മെഡിക്കല്‍ സെന്ററിലെ വനിതാ ജീവനക്കാര്‍, കോട്ടയം ബി.സി.എം. കോളേജിലെ വിദ്യാര്‍ത്ഥികള്‍, വൈ.എം. സി.എ. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കോട്ടയം ബി.സി.എം. കോളേജില്‍ നിന്നും ആരംഭിച്ച റാലി കോട്ടയം പിങ്ക് പോലീസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  മഞ്ജുള എ. എം.ഉദ്ഘാടനം ചെയ്തു.  കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വനിതകളുടെ ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. എസ്.എച്ച്. മെഡിക്കല്‍ സെന്ററില്‍ വെച്ച് നടന്ന  സമാപന സമ്മേളനത്തില്‍ എസ്.എച്ച്. മെഡിക്കല്‍ സെന്ററിലെ ജൂനിയര്‍ റെസിഡന്‍സ് ഡോക്ടര്‍ ഗോപിക സുരേഷ് വനിതാദിന സന്ദേശം നല്‍കി. ഡോ. നമിത ജോമോന്‍ കവിത ആലപിച്ചു.ഡയറക്ടര്‍ സിസ്റ്റര്‍ കാതറൈന്‍ നെടുംപുറം  നന്ദി രേഖപ്പെടുത്തി.




Post a Comment

0 Comments