റബ്ബര്‍ മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനില്‍ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഷട്ടര്‍ കവല, അരിവാകുറിഞ്ഞി റോഡിലും സമീപ മേഖലകളിലും വാഹനഗതാഗതവും, വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.റബര്‍ മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനില്‍ വീണതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിന്റെ സേവനം തേടുകയായിരുന്നു. കോട്ടയത്തുനിന്നും എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് അംഗങ്ങളാണ് ഒരു മണിക്കൂറോളം പണിപ്പെട്ട് വൈദ്യുതി ലൈനിലേയ്ക് മറിഞ്ഞു വീണ റബ്ബര്‍ മരങ്ങള്‍ വെട്ടി മാറ്റി വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.. കോട്ടയത്തുനിന്നും എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് അംഗങ്ങളാണ് മരങ്ങള്‍ വെട്ടി നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. പ്രദേശത്തെ വൈദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങിയതോടെ പുന്നത്തറ കമ്പനിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം നേരിട്ടു.
0 Comments