Breaking...

9/recent/ticker-posts

Header Ads Widget

എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു



എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ ഒ.എം സുരേഷ് ഇട്ടിക്കുന്നേല്‍ യോഗം ഉദ്ഘാടനം ചെയ്തു. വനിതാ സംഘം ചെയര്‍പേഴ്‌സണ്‍ മിനര്‍വാ മോഹന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.  യൂണിയന്‍ വനിതാ സംഘം കണ്‍വീനര്‍ സോളി ഷാജി, യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍ ഉല്ലാസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല ആശംസ പ്രസംഗം നടത്തി. വിരല്‍ത്തുമ്പിലെ ലോകവും  സ്ത്രീയും എന്ന വിഷയത്തെക്കുറിച്ച് ക്ലാസും ചര്‍ച്ചയും നടത്തി. സൈബര്‍ സേന കോട്ടയം ജില്ല ചെയര്‍മാന്‍ ബിബിന്‍ ഷാ ക്ലാസ് നയിച്ചു. മീനച്ചില്‍ യൂണിയന്റെ കീഴിലുള്ള എല്ലാ ശാഖകളില്‍ നിന്നും  വനിതാ പ്രതിനിധികള്‍ ക്ലാസ്സില്‍ സംബന്ധിച്ചു. കെ.ആര്‍. ഷാജി തലനാട്, സി.റ്റി രാജന്‍ അക്ഷര, അനീഷ് പുല്ലുവേലി,സുധീഷ് ചെമ്പന്‍കുളം, സജി ചെന്നാട്,അരുണ്‍, ബിന്ദു സജി കുമാര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.




Post a Comment

0 Comments