പാലാ സെന്റ് തോമസ് കോളജിലെ സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'സൂണോമിയ' ഇന്റര്‍ കോളെജിയേറ്റ് സുവോളജി ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ നിര്‍വ്വഹിച്ചു. ഫെസ്റ്റില്‍ ക്വിസ്, സ്‌പോട്ട് ഐഡന്റിഫിക്കേഷന്‍, പദപ്രശ്‌നം, ചിത്രരചന, പോസ്റ്റര്‍ നിര്‍മ്മാണം, തുടങ്ങിയ മത്സരങ്ങള്‍ നടന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ കോളേജകളിലെ ബിരുദ ബിരുദാനന്തര വിദ്യാത്ഥികള്‍ പങ്കെടുത്തു. സുവോളജി വിഭാഗം തലവന്‍ ഡോ. മാത്യു തോമസിന്റെയും അധ്യാപകരായ ഡോ.ജയേഷ് ആന്റണി, ഡോ.പ്രതീഷ് മാത്യു എന്നിവരുടേയും മേല്‍നോട്ടത്തില്‍ 1,2,3 വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫെസ്റ്റിലെ മല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഡേവിസ് സേവിയര്‍ നിര്‍വഹിച്ചു
0 Comments