വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ അധ്യയന വര്‍ഷത്തിലെ അവസാനദിവസം തങ്ങള്‍ ഒന്നരവര്‍ഷം മുമ്പുവരെ സ്ഥിരമായി സഞ്ചരിച്ചിരുന്ന കടവുപുഴ പാലം സന്ദര്‍ശിക്കാനെത്തി. ശക്തമായ മഴയില്‍ മൂന്നിലവിലെ കടവുപുഴ പാലം തകര്‍ന്നിട്ട് ഒന്നരവര്‍ഷം പിന്നിടുമ്പോഴും പുനര്‍നിര്‍മ്മാണ നടപടികള്‍ എങ്ങുമെത്തിയില്ല. മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന്,നാല്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ പൂര്‍ണമായി ആശ്രയിച്ചിരുന്ന കടവുപുഴ പാലം ഇപ്പോള്‍ ചെറു വാഹനങ്ങള്‍ക്ക് പോലും സഞ്ചാരയോഗ്യമല്ല. പാലത്തിനപ്പുറത്ത് താമസിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് 20 കിലോമീറ്റര്‍ ചുറ്റി മൂന്നിലവ് ടൗണിലെത്തി വേണം വാകക്കാട് സ്‌കൂളിലെത്താന്‍. ഇനി അടുത്ത അധ്യയന വര്‍ഷം എങ്കിലും ഈ പാലത്തിലൂടെ യാത്ര ചെയ്ത് പഠിക്കാമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍.
0 Comments