Breaking...

9/recent/ticker-posts

Header Ads Widget

സംയുക്ത ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സഹായവിതരണം നടന്നു.



സംയുക്ത ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സഹായവിതരണം നടന്നു. ആര്‍.ടി.എം.എ സംസ്ഥാന പ്രസിഡണ്ട് സുരേഷ് ഇട്ടിക്കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം  ടി.എം.എ സംസ്ഥാന പ്രസിഡന്റ് അസീസ് പാണ്ടിയാരപ്പള്ളി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംയുക്ത ടിംബര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നു അദ്ദേഹം പറഞ്ഞു. നിര്‍ധനരായ രോഗികള്‍ക്കുള്ള മരുന്നുകളും രണ്ട് ലക്ഷം രൂപയുടെ സഹായങ്ങളും വീല്‍ചെയര്‍ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. യോഗത്തില്‍ സന്തോഷ്  മരിയ സദനം മുഖ്യപ്രഭാഷണം നടത്തി. ടി.എം.എ പ്രസിഡണ്ട് ജയ്‌സണ്‍ മുടക്കാലില്‍ സഹായ വിതരണങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റ് സെബാസ്റ്റ്യന്‍ ജോസഫ് പുരയിടം, പാലാ സബ് ജയില്‍ സൂപ്രണ്ട് സി ഷാജി, സംസ്ഥാന ഭാരവാഹികളായ ജയ്‌സണ്‍ പുളിന്താനം, ഷമീര്‍ എരുമേലി, ഷാജി മഞ്ഞക്കടമ്പില്‍ തുടങ്ങി പ്രമുഖര്‍ യോഗത്തില്‍ പ്രസംഗിച്ചു.




Post a Comment

0 Comments