Breaking...

9/recent/ticker-posts

Header Ads Widget

യുഡിഎഫിന്റെ നേത്യത്വത്തില്‍ സംസ്ഥാനത്ത് ഉടനീളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ജനപ്രതിനിധികള്‍ ധര്‍ണ നടത്തി.



യുഡിഎഫിന്റെ നേത്യത്വത്തില്‍ സംസ്ഥാനത്ത് ഉടനീളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ജനപ്രതിനിധികള്‍ ധര്‍ണ  നടത്തി. പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, വികസന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ പദ്ധതിവിഹിതം വര്‍ദ്ധിപ്പിക്കുക, അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കുവാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ളാലം ബ്ലോക്ക് പഞ്ചായത്ത് പടിക്കല്‍ ജനപ്രതിനിധികളടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ സജി മഞ്ഞകടമ്പില്‍ ഉദ്ഘാടനം ചെയ്തു. കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഞെരുക്കി നോക്കുകുത്തിയാക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞകടമ്പില്‍ ആരോപിച്ചു. അധികാര വികേന്ദ്രീകരണത്തിലൂടെ ലഭിച്ച  അധികാരങ്ങളും, അവകാശങ്ങളും, ഇല്ലാതാക്കിക്കൊണ്ട് വികസന ഫണ്ടിന്റെ വിഹിതം ഓരോ വര്‍ഷവും കുറച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വികസന മുരടിപ്പിലേക്ക് തള്ളി വിട്ടിരിക്കുകയാണെന്നും സജി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷിബു പൂവേലില്‍, ജോസി പൊയ്കയില്‍, ഷീല ബാബു കുര്യയത്ത്, ബിജു പി.കെ തുടങ്ങിയവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments