ഇടപ്പാടി വഴനേക്കാവ് ദേവീ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 3 വരെ നടക്കും. ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് എല്ലാ ദിവസവും താലപ്പൊലി ഘോഷയാത്ര നടക്കും. പ്രധാന ഉത്സവ ദിവസമായ ഏപ്രില്‍ 3ന് രാവിലെ നവകം, നവകാഭിഷേകം എന്നിവ നടക്കും. ഉച്ചക്ക് മഹാപ്രസാദമൂട്ടും ഉണ്ടായിരിക്കും. വൈകിട്ട് സ്‌പെഷ്യല്‍ പാണ്ടിമേളം, സോപാന സംഗീതം, രാത്രി 12ന് പൂരം ഇടി എന്നിവയും നടക്കും. ഏപ്രില്‍ 2ന് രാത്രി 10ന് ചന്തിരൂര്‍ മായ അവതരിപ്പിക്കുന്ന പുറനീര്‍മ നാടന്‍ കലാമേളയും നടക്കും.
0 Comments