ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസ്സോസിയേഷന്‍ ജില്ല കണ്‍വെഷന്‍ കാണക്കാരി എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് കെ.എസ്.സോമന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് എസ് സുബ്രഹ്‌മണ്യന്‍ അദ്ധൃക്ഷനായിരുന്നു. ജില്ല സെക്രട്ടറി വി.ജി. ഉഷാകുമാരി വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ എം.പി.മുഹമ്മദ്കുട്ടി കണക്കും അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി എം.കെ.പ്രകാശന്‍ സംഘടന റിപ്പോര്‍ട്ടിംഗ് നടത്തി എം.എസ്.വത്സമ്മ, കെ.രാധാമണി, എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇ.എസ്.ഐ പരിരക്ഷ പദ്ധതിയില്‍ തയ്യല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വെട്ടികുറച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നും, 2020 മുതല്‍ തൊഴിലാളികള്‍ അടക്കുന്ന അംശാദായം മൂന്നു ഇരട്ടിയായി വര്‍ദ്ധിപ്പിച്ചപ്പോള്‍, സര്‍ക്കാര്‍ നല്‍കിയ ഉറപ്പു പ്രകാരം റിട്ടയര്‍മെന്റ് ആനുകൂല്യം ഒന്നര ലക്ഷം രുപ ക്ഷേമനിധിയില്‍ നിന്നും പിരിയുന്നവര്‍ക്കു നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അസോസ്സിയേഷന്‍ ആവശ്യപ്പെട്ടു. കെട്ടിട നികുതിയും, വീടു നിര്‍മ്മാണത്തിനുള്ള പെര്‍മീറ്റു ഫീസും വന്‍തോതില്‍ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
0 Comments