യോഗശ്രീ യോഗ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 8 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കു വേണ്ടി ആനന്ദം 2023 എന്ന പേരില്‍ രാമപുരത്ത് മൂന്ന് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. യോഗാചാര്യ ശ്രീജ ദീപക് , അനൂപ് വൈക്കം, അവതാരകനും, സംഗീതജ്ഞനുമായ സനല്‍ പോറ്റി, സംവിധായകന്‍ ദീപു അന്തിക്കാട്, സി.എസ്.കെ കളരി ആശാന്‍ സാജു ഗുരുക്കള്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. ക്യാമ്പിലെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ കത്തുകള്‍ എഴുതിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. കുട്ടികള്‍ക്ക് തപാല്‍ വഴിയുള്ള കത്തിടപാടുകളെക്കുറിച്ചും, സ്റ്റാമ്പ് ശേഖരണത്തെക്കുറിച്ചും, മറ്റ് പോസ്റ്റ് ഓഫീസ് സേവനങ്ങളെക്കുറിച്ചും തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്‍ മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് കെ.കെ വിനു വിശദീകരിച്ചു.
0 Comments