അതിരമ്പുഴയില്‍ നടന്നു വന്ന അഖില കേരള നാടന്‍ പന്ത് കളി ടൂര്‍ണമെന്റ് സമാപിച്ചു. ഞായറാഴ്ച ഫൈനല്‍ മത്സരത്തില്‍ കമ്പംമെട്ട് ടീം പാറമ്പുഴ ടീമിനെ പരാജയപ്പെടുത്തി ഒന്നാമത് എത്തി. ശനിയാഴ്ച നടത്തിയ ഫൈനല്‍ മത്സരം മഴമൂലം മാറ്റിവെച്ചതിനെതുടര്‍ന്ന് ഞായറാഴ്ച രാവിലെ വീണ്ടും മത്സരം സംഘടിപ്പിക്കുകയായിരുന്നു .ബ്രദേഴ്‌സ് ക്ലബ്ബ് അതിരമ്പുഴയുടെയും, നാടന്‍ പന്തുകളി സ്‌നേഹികള്‍ ഓര്‍ഗനൈസേഷന്റേയും ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു. നവജീവന്‍ ട്രസ്റ്റി പി.യു തോമസ് വിജയികള്‍ക്കുള്ള സമ്മാനദാനം കൈമാറി. അതിരമ്പുഴ സെന്റ് അലോഷ്യസ് മൈതാനിയില്‍ നടന്ന മത്സരം കാണാന്‍ നൂറുകണക്കിന് ആളുകള്‍ എത്തി. തൈപ്പറമ്പില്‍ ബേക്കേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത എവറോളിംഗ് ട്രോഫി, ദേവസ്യ മത്തായി കൊച്ചുകാട്ടേല്‍ മെമ്മോറിയല്‍ ട്രോഫി, അതിരുമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍ റോളിംഗ് ട്രോഫി, എം.എന്‍.കേശവന്‍ മുത്തോലിക്കുഴിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി എന്നീ ട്രോഫികളും ഒന്നാം സമ്മാനമായി ഇരുപത്തയ്യായിരം രൂപ കാഷ് അവാര്‍ഡും രണ്ടാം സമ്മാനമായി 15000 രൂപയും, മൂന്നാം സമ്മാനമായി 5000 രൂപയും, നാലാം സമ്മാനമായി 3000 രൂപയുമാണ് വിജയികള്‍ക്ക് നല്‍കിയത്. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജോസ് അമ്പലക്കുളം അധ്യക്ഷനായിരുന്നു. അതിരമ്പുഴ പള്ളി വികാരി റവ ഡോക്ടര്‍ ജോസഫ് മുണ്ടകത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെയിംസ് കുര്യന്‍, പഞ്ചായത്തംഗം ജോഷി ഇലഞ്ഞിയില്‍, ക്ലബ്ബ് ഭാരവാഹികളായ ജീസ്‌മോന്‍ മാത്യു, റെനു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മാനദാന ചടങ്ങിനോടനുബന്ധിച്ച് ചികിത്സാ സഹായമായി ക്യാന്‍സര്‍ രോഗിക്ക് ഒരു ലക്ഷം രൂപയും മറ്റൊരു നിര്‍ധന കുടുംബത്തിന് മുപ്പതിനായിരം രൂപയും സഹായമായി ക്ലബ്ബ് നല്‍കി.
0 Comments