എക്‌സൈസ് കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് ജേതാവ് കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സോജന്‍ സെബാസ്റ്റ്യന്‍ വട്ടമലയ്ക്കും വനം വകുപ്പിന്റെ വനമിത്ര അവാര്‍ഡ് ജേതാവ് ജോജോ ജോര്‍ജ് ആട്ടയിലിനും ജന്മനാട്ടില്‍ പൗരസ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 11ന് വൈകുന്നേരം ആറ് മണിക്ക് അതിരമ്പുഴ വിശ്വമാതാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന യോഗംമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ. ഡോ.ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. മോന്‍സ് ജോസഫ് എം.എല്‍.എ. ആദരിക്കല്‍ ചടങ്ങ് നടത്തും. സമ്മേളനത്തോടനുബന്ധിച്ച് മയക്കുമരുന്ന് മാഫിയയ്‌ക്കെക്കെതിരെ ജാഗ്രതാ സദസും നടത്തും. സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനവും യുവദീപ്തി എസ്.എം.വൈ.എം. അതിരമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ്‌മോബും നടത്തും. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രതിനിധികള്‍ പങ്കാളികളാകുന്ന ദീപം തെളിക്കലും നടക്കും. ദീപം തെളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കുര്യന്‍ പേമല, കുര്യന്‍ സെബാസ്റ്റ്യന്‍ പുതുശ്ശേരി, ജെറി ടി. ജയിംസ് തറപ്പേല്‍, രാജു കുടിലില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments