Breaking...

9/recent/ticker-posts

Header Ads Widget

മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പൂരം ഇടി ചടങ്ങ് നടന്നു



മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കുംഭകുട ഘോഷയാത്ര, ദേശ താലപ്പൊലി എന്നിവ നടന്നു.കരകാട്ടം, പൂരം ഇടി, വലിയവിളക്ക്, വലിയ കാണിക്ക,  നാമ സങ്കീര്‍ത്തനം തുടങ്ങിയ ചടങ്ങുകളും തിങ്കളാഴ്ച നടന്നു. മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പൂരം ഇടി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ഐതിഹ്യങ്ങള്‍ നിറയുന്ന പൂരം ഇടിയില്‍ പത്തു വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളാണ് പങ്കുചേരുന്നത്. ഉണക്കലരിയും, കമുകിന്‍ പൂക്കുലയും, മഞ്ഞള്‍പ്പൊടിയും, തേങ്ങയും ഉരുളിയില്‍ നിറച്ച് പെണ്‍കുട്ടികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തും.  തുടര്‍ന്ന് ദേവിയുടെ തിരുനടയില്‍  എത്തി വഴിപാട് സാമഗ്രികള്‍ നിറച്ച ഉരുളി കൊടിമരച്ചോട്ടില്‍ വയ്ക്കും. ക്ഷേത്ര ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി കൈമാറുന്ന ഉണക്കലരി വെളിച്ചപ്പാട് ഉരലില്‍ ഇട്ട് ഉലക്കകൊണ്ട് ഏഴു തവണ ഇടിക്കും. തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഏഴു തവണ ഉരലിന് പ്രദക്ഷണം വയ്ക്കും. ഇവര്‍ കൊണ്ടുവന്നിട്ടുള്ള മഞ്ഞള്‍പൊടി പൂക്കുലകള്‍ എന്നിവ ഉരലിലിട്ട് ഓരോ തവണയും ഏഴ് പ്രാവശ്യം ഇടിക്കുന്ന ചടങ്ങാണ് നടന്നത്. നിരവധി ഭക്തരാണ് ഈ ചടങ്ങില്‍ പങ്കുചേര്‍ന്നത്. തിരുവുത്സവം ബുധനാഴ്ച ആറാട്ടോടെ സമാപിക്കും. ക്ഷേത്രത്തിലെ മുടിയേറ്റ് മഹോത്സവം ഏപ്രില്‍ 5 മുതല്‍ 22 വരെ തീയതികളില്‍ നടക്കും ഏപ്രില്‍ 22ന് ദേശ മുടിയേറ്റും നടക്കും.




Post a Comment

0 Comments