ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറിയുടെയും ഫ്രണ്ട്‌സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ അഭിനയ ശില്പശാല സമാപിച്ചു. അവധിക്കാലത്ത് പരസ്പര ഇടപഴകിലിന്റെയും സാമൂഹിക പ്രവര്‍ത്തനത്തിന്റെയും പാഠങ്ങള്‍ നല്‍കിയാണ് ശില്പശാല നടന്നത്. ആധുനിക നാടക സങ്കേതങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന ഡോക്ടര്‍ അഭീഷ് ശശിധരനാണ് ക്ലാസുകള്‍ നയിച്ചത്. നാടക രംഗത്ത് ദേശീയ അംഗീകാരങ്ങള്‍ നേടിയ എന്‍ കുമാരദാസ്, പാലാ അരവിന്ദന്‍. എന്‍.ഡി ശിവന്‍, തോമസ് വാക്കപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഭിനയത്തിന്റെ അടിസ്ഥാന തത്വങ്ങളും ഉദാഹരണ പാഠങ്ങളും ശില്പശാലയുടെ ഭാഗമായി നടന്നു. കുട്ടികളുടെ ലോകം മുതിര്‍ന്നവര്‍ നിശ്ചയിച്ചിരുന്ന കാലത്തില്‍ നിന്നു കുട്ടികള്‍ നിര്‍ണയിക്കുന്ന ലോകം അവര്‍ ഭാവനയില്‍ കണ്ടു ആവിഷ്‌കരിച്ചു.
0 Comments