കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നടത്തി. ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് സാബു പി.കെ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ഷൈന്‍ കെ.എസ് ക്ലാസ് നയിച്ചു. കെ.എം.എസ്.എസ് ഭാരവാഹികളായ ഷാജിമോന്‍ പി.വി, മനോജ് സി.എം, അനില്‍, അരുണ്‍, ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments