അര്‍ബുദരോഗചികിത്സാവിദഗ്ധനായ കിടങ്ങൂര്‍ കുമ്മണ്ണൂര്‍ ചെറുവള്ളില്‍ ഇല്ലത്ത് ഡോ. C N T നമ്പൂതിരി നിര്യാതനായി. 87 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും 1964 ല്‍ ബിരുദം നേടിയ ശേഷം കോട്ടയം, എറണാകുളം ജില്ലകളില്‍ വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചു. വിരമിച്ച ശേഷം അര്‍ബുദ രോഗ ചികിത്സ രംഗത്ത് ആയുര്‍വേദവും ആധുനിക വൈദ്യവും സംയോജിപ്പിച്ച് ഗവേഷണവും രോഗീപരിചരണവും നടത്തിവന്നു. നിരവധി അര്‍ബുദരോഗികള്‍ക്ക് ആശ്വാസം നല്‍കിയിട്ടുള്ള അദ്ദേഹം നിരവധി ആധികാരിക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഊരാണ്മ യോഗം പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് കുമ്മണ്ണൂരിലെ സ്വവസതിയില്‍ നടക്കും.
0 Comments