പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനെയും ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം തന്ത്രി കണ്ഠരരു രാജീവരരെയും നേരില്‍ കണ്ടു ചര്‍ച്ചകള്‍ നടത്തി. ക്ഷേത്ര സന്നിധിയില്‍ നിന്നും ബോര്‍ഡ് പ്രസിഡന്റിനെയും തന്ത്രിയെയും തിരുവല്ലയിലെ വസതിയിലെത്തിയാണ് സംഘം സന്ദര്‍ശിച്ചത്. ഉപദേശക സമിതി പ്രസിഡന്റ് പ്രൊഫസര്‍ ശങ്കരന് നായര്‍, സെക്രട്ടറി സോമന് ഗംഗാധരന് എന്നിവരുടെ നേതൃത്വത്തിലാണ് സമിതി അംഗങ്ങള്‍ തന്ത്രിയുമായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായും ചര്‍ച്ചകള്‍ നടത്തിയത്.
0 Comments