ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണം നടത്തി.ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് വി മുരളീധരന്‍ അനുസ്മരണ പ്രസംഗം നടത്തി . നാടിന്റെ പൈതൃകത്തില്‍ അഭിമാനമുള്ള തലമുറയെ സൃഷ്ടിക്കാനും ജനതയെ പൈതൃക ചിന്തകളില്‍ അഭിമാനമുള്ളവര്‍ ആക്കി മാറ്റുന്നതിനും വേണ്ടി പ്രവര്‍ത്തിച്ച മഹത് വ്യക്തിത്വമാണ് ഗോപാലകൃഷ്ണന്‍ എന്ന ഹിന്ദു ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി സോമശേഖരന്‍ പറഞ്ഞു. ജില്ലാ സംഘടന സെക്രട്ടറി സി ഡി മുരളീധരന്‍, ഖജാന്‍ജി വിക്രമന്‍ നായര്‍, ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍ ,താലൂക്ക് പ്രസിഡണ്ട് ആര്‍സി പിള്ള ,വര്‍ക്കിംഗ് പ്രസിഡണ്ട് സജന്‍ പിടി , ഉണ്ണി തിടനാട് ,പ്രസാദ് സിജി, സന്തോഷ് പി എന്നിവര്‍ പങ്കെടുത്തു
0 Comments