കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഇനി ഡ്രോണ്‍ പറന്നെത്തും . ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്നു തളിയ്ക്കാന്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചു. പരീക്ഷണ അടിസ്ഥാനത്തില്‍ മരുന്നു തളി ആരംഭിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ കോഴായിലെ പാടത്ത് മരുന്ന് തളി നടത്തി. മരുന്ന് നിറയ്ക്കുന്നത് ഡ്രോണില്‍ ഘടിപ്പിച്ച പ്രത്യേക ടാങ്കിലാണ്. നെല്‍പ്പാടത്തും പച്ചക്കറി കൃഷിയിടങ്ങളിലും റബര്‍ തോട്ടങ്ങളിലും വളരെ വേഗത്തില്‍ മരുന്ന് തളിക്കല്‍ ഇതോടെ സാധ്യമാകും . നെല്‍കൃഷിക്ക് ആവശ്യമായ മൈക്രോ ന്യൂട്രിയന്‍സ് ഡ്രോണ്‍ വഴി തളിക്കുന്നത് ഇതുവഴി സുഗമമാകും. നെല്‍ച്ചെടികള്‍ക്ക് രോഗങ്ങള്‍ ഉണ്ടെങ്കില്‍ അത് എളുപ്പത്തില്‍ കണ്ടുപിടിക്കാനും അതിനാവശ്യമായ മരുന്നുകള്‍ തളിക്കാനും ഡ്രോണ്‍ ഉപയോഗിച്ച് സാധിക്കും. ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്നു തളിയുടെ ഉദ്ഘാടനം കോഴാ പാടശേഖരത്ത് മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി എം മാത്യു മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര്‍മാരായ ബെന്നി തോട്ടപ്പനാല്‍, റ്റി വി.ജെയിംസ്, അനീഷ് തോമസ്, പ്രദീപ് കുറിച്ചിത്താനം തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments