കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി. ഈരാറ്റുപേട്ട തലപ്പലം, പ്ലാശനാല്‍ ഭാഗത്ത് കൈരളി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അയ്മനം കല്ലുമട ഭാഗത്ത് കൊട്ടമല റോജന്‍ മാത്യു (38)എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി അയര്‍ക്കുന്നം, ഗാന്ധിനഗര്‍, ചിങ്ങവനം, ഏറ്റുമാനൂര്‍, തിരുവല്ല, പാലക്കാട് എക്സൈസ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൊട്ടേഷന്‍, അടിപിടി, മോഷണം, കഞ്ചാവ് വില്പന, ഭവനഭേദനം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജനങ്ങളുടെ സൈ്വര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
0 Comments