Breaking...

9/recent/ticker-posts

Header Ads Widget

വലിച്ചെറിയല്‍മുക്ത നഗരസഭ ക്യാമ്പയിന് തുടക്കം കുറിച്ചു



ഏറ്റുമാനൂര്‍ നഗരസഭ മഴക്കാലപൂര്‍വ്വ വലിച്ചെറിയല്‍മുക്ത നഗരസഭ  ക്യാമ്പയിന് തുടക്കം കുറിച്ചു. നഗരസഭ പരിധിയിലെ ഒന്‍പതാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പള്ളിക്കുന്ന് ഭാഗത്ത്, റോഡില്‍ സാമൂഹ്യവിരുദ്ധര്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ടായിരുന്നു ക്യാമ്പയിന് തുടക്കം കുറിച്ചത്. നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്  ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ സജീവ് അധ്യക്ഷയായിരുന്നു. ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിനു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍,  ഹരിത കര്‍മ്മ സേന, നഗരസഭ ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കുചേര്‍ന്നു. നഗരസഭ പരിധിയിലെ 35 വാര്‍ഡുകളിലും ശുചീകരണ സന്ദേശം  നല്‍കി കാമ്പയിന് ഉടന്‍ തുടക്കം കുറിക്കുമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു.




Post a Comment

0 Comments