ഏറ്റുമാനൂര്‍ നഗരസഭ നഗരസഭ എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 26 എസ്.സി വിദ്യാര്‍ത്ഥികള്‍ക്കും ഒരു എസ്.ടി വിദ്യാര്ഥിയ്ക്കുമായി 27 ലാപ്ടോപ്പുകള് വിതരണം ചെയ്തത്. പദ്ധതിക്കായി 1015200 രൂപയാണ് ചിലവഴിച്ചത്. വിതരണ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിജി ചാവറ അധ്യക്ഷയായിരുന്നു. യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ അജിത ഷാജി, രശ്മി ശ്യാം, എം.കെ.സോമന്, ശോഭന കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ് സി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിനത്തില്‍ 20 ലക്ഷം രൂപയും രണ്ടര ലക്ഷം രൂപയുടെ പഠനോപകരണവും 2.17ലക്ഷം രൂപയുടെ കട്ടില് വിതരണവും നടത്തി. 64.50ലക്ഷം രൂപ എസ് സി, എസ് ടി വിഭാഗത്തിന്റെ വീട് മെയ്ന്റനന്‍സിനായി നഗരസഭ ചിലവഴിച്ചിരുന്നു.
0 Comments