ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ സാന്നിധ്യത്തില്‍ സ്ഥലപരിശോധനകള്‍ നടത്തിയ ശേഷം ആയിരുന്നു സന്ദര്‍ശനം. പോലീസ് സ്റ്റേഷനോട് ചേര്‍ന്ന സ്ഥലങ്ങളും പോലീസ് ക്വാര്‍ട്ടേഴ്‌സും അടക്കമുള്ളവയും പുറമ്പോക്ക് ഭൂമിയാണെന്നുള്ള റവന്യൂ റിപ്പോര്‍ട്ടുകള്‍ ആണ് റവന്യൂ ഉദ്യോഗസ്ഥര്‍ മന്ത്രി അടക്കമുള്ള അധികൃതര്‍ക്ക് കൈമാറിയത്. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു സന്ദര്‍ശനം. നിലവില്‍ രണ്ടു പോലീസ് ക്വാര്‍ട്ടേഴ്‌സുകളാണ് പുറമ്പോക്ക് ഭൂമിയില്‍ ഇനി അവശേഷിക്കുന്നത്. മുന്‍പ് 15 ലധികം ക്വാര്‍ട്ടേഴ്‌സുകള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും കാലപ്പഴക്കം മൂലം ഇവയെല്ലാം ഉപയോഗശൂന്യമായി പോവുകയായിരുന്നു സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുമ്പോള്‍ ക്വാര്‍ട്ടേഴ്‌സുകള്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ എസ്.പി വിലയിരുത്തി.
0 Comments