വേനല്‍ കാഠിന്യത്തിനിടയിലും വര്‍ണ്ണ വസന്തം വിരിയിക്കുന്ന പൂക്കള്‍ വര്ണക്കാഴ്ചയൊരുക്കുന്നു. കാഴ്ചയുടെ സൗകുമാര്യതയും, ഒപ്പം സുഗന്ധവും പകര്‍ന്ന് നല്‍കിയാണ് വീട്ടുമുറ്റത്തും തൊടികളിലും നിറച്ചാര്ത്തണിയിച്ചത്. ആഴ്ചകള്‍ കഴിഞ്ഞാലും കൊഴിയാത്ത പലയിനം പൂക്കളും ഇക്കൂട്ടത്തില്‍ ഉണ്ട്. മറക്കാന്‍ കഴിയാത്ത മധുരസ്മരണകളാണ് വസന്തകാലത്തിന്റെ വിളിച്ചറിയിക്കലായി വിരിഞ്ഞു നില്ക്കുന്ന പൂക്കള്‍ പകര്‍ന്നു നല്‍കുന്നത്. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കാരിസ് ഭവനും, മുണ്ടുവേലിപ്പടിക്കും ഇടയിലാണ് മനസ്സിന് കുളിര്‍മ പകരുന്ന നിറയെ പൂക്കള്‍ വിരിഞ്ഞ ഈ വേറിട്ട കാഴ്ച.
0 Comments