ഏറ്റുമാനൂരില്‍ മുനിസിപ്പാലിറ്റി ഏറ്റെടുത്ത് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. ഒന്നാം വാര്‍ഡില്‍ കരോട്ടുമടത്തില്‍ കറുകച്ചേരി റോഡില്‍ നിന്ന് ആരംഭിക്കുന്ന കെ.ആര്‍ ശിവരാമപിള്ള റോഡാണ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. സ്‌നേഹനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയില്‍ വരുന്ന റോഡിന്റെ നാമകരണം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് നിര്‍വഹിച്ചു ഒന്നാം വാര്‍ഡ് കൗണ്‍സിലറും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ വി.എസ് വിശ്വനാഥന്‍ റോഡ് തുറന്നു കൊടുത്തു. യോഗത്തില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സുഭാഷ്, മുന്‍ കൗണ്‍സിലര്‍ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments