Breaking...

9/recent/ticker-posts

Header Ads Widget

വിശ്വാസ സമൂഹം ദുഃഖവെള്ളി ദിനാചരണത്തില്‍ പങ്കുചേര്‍ന്നതോടെ നഗരങ്ങളും, ഗ്രാമങ്ങളും വിജനമായി



വിശ്വാസ സമൂഹം ദുഃഖവെള്ളി ദിനാചരണത്തില്‍  പങ്കുചേര്‍ന്നതോടെ നഗരങ്ങളും, ഗ്രാമങ്ങളും വിജനമായി. ഭൂരിഭാഗം ഇടങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞ നിലയിലായിരുന്നു. ഏറ്റുമാനൂരില്‍ പ്രൈവറ്റ് ബസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ദുഃഖവെള്ളി ദിനത്തില്‍ നിലച്ചു. പലരും ബസ് പ്രതീക്ഷിച്ച് എത്തിയെങ്കിലും ഏറെ സമയത്തെ  കാത്തിരിപ്പിന് ശേഷം മടങ്ങുകയായിരുന്നു. ഗ്രാമീണ മേഖലയിലേക്ക് യാത്ര ചെയ്യേണ്ട പലര്‍ക്കും ഇതുമൂലം ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിയും വന്നു. സ്വകാര്യ ബസുകള്‍ ബസ് സ്റ്റേഷനില്‍ എത്താതെ വന്നതോടെ പല യാത്രക്കാര്‍ക്കും ആശ്രയമായത് കെ.എസ്.ആര്‍.ടി.സി ബസ്സുകളാണ്. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുവാന്‍ തയ്യാറായതോടെ പൊതു വാഹനങ്ങളെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് ഇത് ആശ്വാസവുമായി. ഹോട്ടലുകളും മറ്റും പ്രവര്‍ത്തിക്കാതെ വന്നതോടെ അതിഥി തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക്  മറ്റു മാര്‍ഗ്ഗങ്ങള്‍ ആശ്രയിക്കേണ്ടി വന്നു.




Post a Comment

0 Comments