ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്ന വാക മരങ്ങള്‍ വെട്ടി നീക്കാന്‍ നടപടി ആരംഭിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിനും വില്ലേജ് ഓഫീസിനും, സമീപ കെട്ടിടങ്ങള്‍ക്കും ഭീഷണിയായി നിന്നിരുന്ന വാകമരങ്ങള്‍ വെട്ടി നീക്കുവാന്‍ പലവട്ടം പരിശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. മരം വെട്ടി നില്‍ക്കണമെന്ന് ആവശ്യം ഉന്നയിച്ച് പൊതുപ്രവര്‍ത്തകരും സ്‌കൂള്‍ അധികൃതരും, വില്ലേജ് അധികൃതരും അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും നടപടികള്‍ വൈകി. കഴിഞ്ഞവര്‍ഷം രണ്ട് വലിയ മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. നിലവില്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് 15000 രൂപയാണ് മരങ്ങള്‍ മുറിച്ചു നില്‍ക്കുന്നതിന് അനുവദിച്ചിരിക്കുന്നത്. ഈ തുകയ്ക്ക് മരം വെട്ട് തൊഴിലാളികള്‍ മരം മുറിക്കുന്നതിന് കരാര്‍ ഏറ്റെടുക്കുവാന്‍ വൈമനസ്യം കാട്ടിയിരുന്നു.
0 Comments