വീല്‍ചെയറില്‍ ഇരുന്ന് സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രഥമ അധ്യാപകന് മന്ത്രിയുടെ സാന്നിധ്യത്തില്‍ യാത്രയയപ്പു നല്കി. കാണക്കാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിരമിച്ച പ്രധാന അധ്യാപകന് പത്മകുമാറിനാണ് അധ്യാപകരും പിടിഎയും നാട്ടുകാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കിയത്. .ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പ്രധാന അധ്യാപകന്റെ സുത്യര്‍ഹമായ സേവനത്തെ അഭിനന്ദിച്ചു കൊണ്ടാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്. മന്ത്രി വി എന്‍ വാസവന്റെ ഏറ്റുമാനൂരിലെ എംഎല്‍എ ഓഫീസിലാണ് സമ്മേളനം നടന്നത്. പിടിഎ പ്രസിഡണ്ട് കെ. പി. ജയപ്രകാശ്, ബാബു ജോര്‍ജ്, കെ എന്‍ വേണുഗോപാല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് സ്വപ്ന ജൂലിയറ്റ് തുടങ്ങിയവര്‍ യോഗത്തിന് നേതൃത്വം നല്കി.
0 Comments