Breaking...

9/recent/ticker-posts

Header Ads Widget

മൃദംഗ വാദനത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ പ്രശാന്ത് ആയാംകുടിയെ ആദരിച്ചു.



നവയുഗ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ആയാംകുടിയുടെ ആഭിമുഖ്യത്തില്‍ മൃദംഗ വാദനത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ പ്രശാന്ത് ആയാംകുടിയെ ആദരിച്ചു. അഡ്വ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗിന്നസ്സ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ആയാംകുടി പ്രശാന്തിനെ അഡ്വ മോന്‍സ് ജോസഫ് എം.എല്‍.എ പൊന്നാടയും മോമെന്റോയും നല്‍കി ആദരിച്ചു. കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി പ്രമോദ്, ആയാംകുടി സ്‌കൂള്‍ മാനേജര്‍ വാസുദേവന്‍ നമ്പൂതിരി, ആയാംകുടി ഉണ്ണി കൃഷ്ണന്‍, ഫാദര്‍ തോമസ് ചിലക്കല്‍, ആയാംകുടി ഹൈസ്‌കൂള്‍ എച്ച്.എം ബിജു  എന്നിവര്‍ പ്രസംഗിച്ചു നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം ആയാംകുടി പ്രശാന്തും സംഘവും പുല്ലാങ്കുഴല്‍ നാദ മഞ്ജരി അവതരിപ്പിച്ചു.




Post a Comment

0 Comments