കൊഴുവനാല്‍ പഞ്ചായത്തില്‍ ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഹൈ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ചോണ്‍ കര്‍മ്മം നടന്നു. ജോസ് കെ മാണി എംപി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. കൊഴുവനാല്‍ പള്ളിക്ക് സമീപവും മേവട ക്ഷേത്രത്തിനു മുന്‍ഭാഗത്തും ആണ് വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചത്. കൊഴുവനാല്‍ പള്ളിക്ക് സമീപം കൂടിയ യോഗത്തില്‍ വികാരി ഫാ. ജോര്‍ജ് വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ചു. ഗാമപഞ്ചായത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ജെസ്സി ജോര്‍ജ്, ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് രാജേഷ് ബി, പഞ്ചായത്ത് അംഗം പി സി ജോസഫ് വയലില്‍, സഹകരണബാങ്ക് പ്രസിഡന്റ് സാജന് മണിയങ്ങാട്ട്, കക്ഷി നേതാക്കളായ ടോബിന് കെ അലക്സ്, സണ്ണി നായിപുരയിടം, സെന്നി സെബാസ്റ്റ്യന്‍, ആര് വേണുഗോപാല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. മേവട ക്ഷേത്രത്തിനു മുമ്പില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര സമിതി പ്രസിഡന്റ് അഡ്വ. സി എം രവീന്ദ്രന് അധ്യക്ഷന്‍ ആയിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ്, വൈസ് പ്രസിഡന്റ് രാജേഷ് ബി, ദേവസ്വം സെക്രട്ടറി അനില്‍ തെക്കേതെങ്ങനാട്ട്, സെന്നി സെബാസ്റ്റ്യന്‍, ആര് വേണുഗോപാല്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments