കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിക്ക് നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ ദാനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന് മുണ്ടക്കല്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് ഫിലിപ്പ് കൂടത്തിനാല്‍ അധ്യക്ഷത വഹിച്ചു. വളരെ ശോചനീയമായ അവസ്ഥയിലായിരുന്ന വീട് പുനര്‍ നിര്‍മിച്ചു നല്‍കിയത് കുടുംബത്തിന് ആശ്വാസമായി. പിടിഎയുടെയും, മറ്റ വിദേശത്തും, സ്വദേശത്തും ഉള്ള അഭ്യുദയകാംക്ഷികളുടെയും, അധ്യാപകരുടെയും, സഹകരണത്തോടെ വീടുപണി പൂര്‍ത്തിയാക്കിയത്. ബെന്നി കെ എ ഭവന നിര്‍മ്മാണത്തിന്റെ കണ്‍വീനര്‍ ആയിരുന്നു.സ്കൂള്‍ ഹെഡ്മാസ്റ്റര് എബി കുര്യാക്കോസ്, സോജന് കെ സി, നിഷാ മത്തായി, അഖില്‍ വീ ടോം, മേഴ്സി കെ ഒ, ആശാ വി,രമ, തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments