Breaking...

9/recent/ticker-posts

Header Ads Widget

കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി.



കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ കോട്ടമുറിക്കല്‍ വാവച്ചി എന്നു വിളിക്കുന്ന ജിത്തു ബാബു (28)എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി ഏറ്റുമാനൂര്‍, കിടങ്ങൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, കൊട്ടേഷന്‍, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജനങ്ങളുടെ സൈ്വര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.




Post a Comment

0 Comments