കിടങ്ങൂര്‍ സൗത്ത് കൈരളി റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം നടന്നു. ശ്യാം നിവാസില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷന് പ്രസിഡന്റ് പി.എന്‍ ഇന്ദ്രസേനന്‍ അധ്യക്ഷനായിരുന്നു. ക്യാന്‍സറും, പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഡോ ഇന്ദു എസ് ബോധവത്കരണ ക്ലാസ് നയിച്ചു. ക്യാന്‍സര്‍ രോഗം വിദഗ്ധ ചികിത്സയിലൂടെ പ്രതിരോധിക്കാന്‍ കഴിയുമെന്നും രോഗികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയും ഡോ ഇന്ദു വിശദീകരിച്ചു. ഡോക്ടര്‍ കെ ബിജു സ്വാഗതമാശംസിച്ചു. അസോസിയേഷന് സെക്രട്ടറി ബി സജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചികിത്സാ സഹായ നിധി വിതരണവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പഞ്ചായത്തംഗം ദീപ സുരേഷ്, എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ദിലീപ് കുമാര്‍, അസോസിയേഷന് വനിതാ വിഭാഗം പ്രസിഡന്റ് ജയലക്ഷ്മി ജയ മോഹന്‍, സെക്രട്ടറി സുമതിക്കുട്ടിയമ്മ, ട്രഷറര്‍ ഒ.ജി ചന്ദ്രശേഖരന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments