കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. അതിരമ്പുഴ, കോട്ടമുറി ഭാഗത്ത് കൊച്ചുപുരയ്ക്കല്‍ ആല്‍ബിന്‍ കെ.ബോബന്‍ എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്നും ഒരു വര്‍ഷകാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി ഏറ്റുമാനൂര്‍, മരങ്ങാട്ടുപള്ളി, മേലുകാവ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൊട്ടേഷന്‍, അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
0 Comments