കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മറ്റക്കര മേഖലയില്‍ വലിയ നാശം. നെല്ലിക്കുന്നിലെ വാഴ കര്‍ഷകനായ വെള്ളാപ്പാട്ട് തങ്കച്ചന്റെ വാഴത്തോട്ടം ശക്തമായ കാറ്റില്‍ നശിച്ചു. പാട്ടഭൂമിയില്‍ വര്‍ഷങ്ങളായി കൃഷിചെയ്തുവരികയായിരുന്ന കര്‍ഷകന് ആദ്യമായിട്ടാണ് ഇത്രയും ഭീമമായ നഷ്ടം ഉണ്ടാകുന്നത്. പാട്ടഭുമിയില്‍ കൃഷി ചെയ്തിരുന്ന 350 തോളം കുലയ്ക്കാറായ ഏത്തവാഴകളില്‍ അറുപതോളം വാഴകളാണ് നശിച്ചത്. നേരത്തെ വാഴ ഇന്‍ഷ്വറന്‍സ് ചെയ്തിരുന്നെങ്കിലും വലിയ സാമ്പത്തിക ബാധ്യതയായതിനാല്‍ ഇപ്രാവശ്യം ഇന്‍ഷ്വറന്‍സ് എടുത്തിരുന്നില്ല. നാല്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അധികൃതരുടെ ഭാഗത്ത് നിന്നും സഹായം ലഭിച്ചില്ലെങ്കില്‍ കൃഷിതന്നെ വേണ്ടെന്ന് വയ്ക്കേണ്ട അവസ്ഥയിലാണ് ഈ കര്‍ഷകന്‍. മറ്റക്കരയിലെ പല വീടുകളുടെയും ഓടുകളും, ഷീറ്റുകളും കാറ്റില്‍ പറന്നുപോയിരുന്നു. നിരവധി റബര്‍മരങ്ങളും കാറ്റില്‍ ഒടിഞ്ഞുനശിച്ചു.
0 Comments