മണ്ണയ്ക്കനാട് കാവില്‍ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം ഏപ്രില്‍ 2 3 4 തീയതികളില്‍ നടക്കും. ഒന്നാം ഉത്സവ ദിവസമായ ഞായറാഴ്ച കളം പൂജ , നാരായണീയ പാരായണം, ഭക്തിഗാനസുധ, നൃത്തസന്ധ്യ എന്നിവ നടക്കും. രണ്ടാം ഉത്സവ ദിവസമായ തിങ്കളാഴ്ച പൊങ്കാല സമര്‍പ്പണം, കളം പൂജ, ഭജന്‍സ് , നൃത്തസന്ധ്യ തുടങ്ങിയ പരിപാടികള്‍ നടക്കും. മീനപ്പൂര ദിനമായ ചൊവ്വാഴ്ച ഊരാഴ്മ കുടുംബങ്ങളില്‍ ഇറക്കിപൂജ, ചിറയില്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നും കുംഭകുട ഘോഷയാത്ര, ചാന്താട്ടം, ദേശവിളക്ക്, നൃത്തസന്ധ്യ, സംഗീത സമന്വയം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. ദേവസ്വം ഭാരവാഹികളായ കെ.എന്‍ നാരായണന്‍ നമ്പൂതിരി, നന്ദകുമാര്‍ എന്‍, ഉത്സവ കമ്മറ്റി ഭാരവാഹികളായ സി.എന്‍ ശശി, കെ.എം ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
0 Comments