Breaking...

9/recent/ticker-posts

Header Ads Widget

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായഹസ്തം നല്‍കി കാവുംകണ്ടം ഇടവകയില്‍ വേറിട്ട ഈസ്റ്റര്‍ ആഘോഷം.



പാവപ്പെട്ടവരും സാമ്പത്തികമായി വളരെ ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായഹസ്തം നല്‍കി കാവുംകണ്ടം  ഇടവകയില്‍ വേറിട്ട ഈസ്റ്റര്‍ ആഘോഷം. ഇടവകയിലെ എല്ലാ കുടുംബങ്ങളിലും ഈസ്റ്റര്‍ സന്തോഷത്തോടെ ആഘോഷിക്കണം  എന്ന  ഉറച്ച തീരുമാനവുമായാണ് വികാരി ഫാദര്‍ സ്‌കറിയ വേകത്താനത്തിന്റെ നേതൃതത്തില്‍ ഇടവകയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരു കിലോ പോത്തിറച്ചി ഉള്‍പ്പെടെയുള്ള ഭക്ഷ്യ കിറ്റ് നല്‍കിയത്. കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇടവകയിലെ നിര്‍ധനരും പാവപ്പെട്ടവരുമായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് സൗജന്യമായി വിതരണം ചെയ്തത്. 50 ദിവസത്തെ നോമ്പ് അനുഷ്ഠാനത്തിനുശേഷം ഉയിര്‍പ്പു തിരുനാള്‍ ദിനത്തില്‍ മത്സ്യ-മാംസാദികള്‍ ഭക്ഷിച്ചു കൊണ്ട് നോമ്പ് വീടുമ്പോള്‍ എല്ലാവര്‍ക്കും ആഹ്‌ളാദവും സന്തോഷവും പ്രദാനം ചെയ്യുന്ന ദിനത്തില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍  ഈസ്റ്റര്‍ ആഘോഷത്തിന് കുറവ് ഉണ്ടായിരിക്കരുത് എന്ന് കാവുംകണ്ടം പള്ളി വികാരിയായ ഫാ. സ്്കറിയ വേകത്താനത്തിന്റെ കാഴ്ചപ്പാടാണ് വേറിട്ട ആഘോഷത്തിന് പ്രചോദനമായത്. എല്ലാ മാസവും അഗതിമന്ദിരങ്ങള്‍ക്ക് സൗജന്യ ഉച്ച ഭക്ഷണം - പാഥേയം പൊതിച്ചോര്‍ നല്‍കി വരുന്നു.   ഭക്ഷ്യ ധാന്യങ്ങള്‍ സമാഹരിച്ച് അനാഥ മന്ദിരങ്ങളിലെ അന്തേവാസികളെ സഹായിക്കുന്നതു ഉള്‍പ്പെടെയുളളൂ  പ്രവര്‍ത്തനങ്ങളാണ് കാവുംകണ്ടം  ഇടവകയില്‍ നടന്നു വരുന്നു. ഭവനരഹിതര്‍ക്ക് വീട് പണിതും കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പഠനത്തിനു വേണ്ടി മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു നല്കിയും ഭക്ഷ്യ കിറ്റ് സമ്മാനിച്ചും കാവും കണ്ടം ഏറെ ശ്രദ്ധേയമായിരുന്നു.  വികാരി ഫാ. സ്‌കറിയ വേകത്താനം, കൈക്കാരന്മാരായ ബിജു കോഴിക്കോട്ട്, ടോം  തോമസ് കോഴിക്കോട്ട്, ജോര്‍ജ്കുട്ടി വല്യാത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments