യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും, ക്രൂശിത മരണത്തെയും ഓര്‍മിച്ചുകൊണ്ട് കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയുടെ നേതൃത്വത്തില്‍ ആഘോഷമായ കുരിശിന്റെ വഴി നടത്തി. മൈലാടുംപാറ കുരിശടിയിലേക്കുള്ള കുരിശിന്റെ വഴിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. രാവിലെ പള്ളിയില്‍ നടന്ന പീഡാനുഭവ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. വര്‍ഗീസ് മോണോത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. അഗസ്റ്റിന് പുന്നോലില്‍ പീഡാനുഭവ സന്ദേശം നല്കി. കുരിശിന്റെ വഴിയില്‍ യേശുവിന്റെ രൂപം വഹിച്ചുകൊണ്ട് ആഘോഷമായ നഗരികാണിക്കല്‍ നടത്തപ്പെട്ട കുരിശിന്റെ വഴിക്ക് വികാരി ഫാ. സ്കറിയ വേകത്താനം നേതൃത്വം നല്കി. നേര്‍ച്ച കഞ്ഞി വിതരണവും നടന്നു.
0 Comments