കേരളത്തിലെ വിവിധ വേലന്‍ സംഘടനകള്‍ ചേര്‍ന്ന് കേരള വേലന്‍ ഏകോപന സമിതി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി രാജീവ് നെല്ലിക്കുന്നേല്‍ (ഭാരതീയ വേലന്‍ സൊസൈറ്റി) വൈസ് പ്രസിഡന്മാരായി കെ.കെ ശശി (ബി.വി.എസ്.എസ്), സുരേഷ് മയിലാട്ടുപാറ ( ബി.വി.എസ്), ജനറല്‍ സെക്രട്ടറിയായി വി.വി സത്യരാജന്‍ ( കെ.വി. എം.എസ് ) ജോയിന്‍ സെക്രട്ടറിമാരായി പി.വി.മുരളീധരന്‍, എം.എ സുധീര്‍ ( കെ.വി.എം.എസ്), ട്രഷററായി കമലാസനന്‍ (ബി.വി.എസ്.എസ്) എന്നിവരെ സംയുക്ത യോഗം തെരഞ്ഞെടുത്തു. മെയ് 12 ന് വെള്ളിയാഴ്ച കോട്ടയം തിരുനക്കര അയ്യപ്പ സേവാ സംഘം ഹാളില്‍ കേരള വേലന്‍ ഏകോപന സമിതി [ KV E S ]യുടെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ചേരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. എയ്ഡഡ് മേഖലയില്‍ സംവരണം നല്‍കുക, പട്ടികജാതി ഫണ്ട് വക മാറ്റി ചിലവഴിക്കുന്നത് അവസാനിപ്പിക്കുക, മതപരിവര്‍ത്തനം നടത്തിയ സമുദായങ്ങളെ പട്ടികജാതി ലിസ്റ്റില്‍ ചേര്‍ക്കാന്‍ ഉളള നീക്കം അവസാനിപ്പിക്കുക, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുക, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കെ.കെ ശശി അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ സംഘടനാ നേതാക്കളായ എ.ജി സുഗതന്‍, എം.എസ് ബാഹുലേയന്‍, രാജീവ് നെല്ലിക്കുന്നേല്‍, സുരേഷ് മയിലാട്ടുപാറ, എന്‍.എസ് കുഞ്ഞുമോന്‍, വി.വി. സത്യരാജന്‍, എന്നിവര്‍ പ്രസംഗിച്ചു.
0 Comments