കിടങ്ങൂരിലും തീവണ്ടിയെത്തി. കിടങ്ങൂര്‍ എല്‍.പി.ബി സ്‌കൂള്‍ അങ്കണത്തിലാണ് ട്രെയിന്‍ കൗതുകക്കാഴ്ചയൊരുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വിനോദത്തിലൂടെ വിജ്ഞാനം നേടാനവസരമൊരുക്കിയാണ് തീവണ്ടിയുടെ മാതൃക നിര്‍മ്മിച്ചിരിക്കുന്നത്. ട്രെയിനിനുള്ളില്‍ കയറി സീറ്റിലിരുന്ന് പഠിക്കാനും വിവിധ അറിവുകള്‍ നേടാനും അവസരമൊരുക്കിയിരിക്കുകയാണ്. ട്രെയിനിനുള്ളില്‍ ടി.വിയും, ഓഡിയോ വിഷ്വല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് ഹെഡ്മിസ്ട്രസ് പി.കെ സുമതി പറഞ്ഞു. വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലാണ് ട്രെയിന്‍ നിര്‍മ്മിച്ചത്. ട്രെയിന്‍ കണ്ടിട്ടുണ്ടെങ്കിലും ഉള്ളില്‍ കയറാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് യഥാര്‍ത്ഥ ട്രെയിനിന്റെ പ്രതീതി അനുഭവവേദ്യമാക്കിക്കൊണ്ടാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. 5 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ടെയിനിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കുട്ടികള്‍ ഏറെ ആഹ്ലാദത്തോടെയാണ് ട്രെയിനില്‍ കയറാനെത്തിയത്.
0 Comments