കര്‍ഷകരെയും, പാവപ്പെട്ടവരെയും സഹായിച്ച ജന നേതാവായിരുന്നു കെ.എം മാണിയെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ ജോസഫ്. കെ.എം മാണി തുടക്കം കുറിച്ച റബ്ബര്‍ വില സ്ഥിരതാ ഫണ്ടും, കാരുണ്യ ചികിത്സാസഹായ പദ്ധതിയും അട്ടിമറിച്ച് പിണറായി വിജയന് കെ.എം മാണിയുടെ ഓര്‍മ്മകളെ തമസ്കരിച്ചതായും പി.ജെ ജോസഫ്. കെ.എം മാണിയുടെ 4-ാം ചരമവാര്‍ഷിക ദിനത്തില്‍ പാലാ കത്തീഡ്രല്‍ സെമിത്തേരിയിലെ കബറിടത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം സംസാരിക്കുകയായിരുന്നു പി.ജെ ജോസഫ്.
0 Comments