മാലിന്യം വലിച്ചെറിയുന്ന ഇടം പൂന്തോട്ടം ആക്കി മാറ്റി പൊതുപ്രവര്‍ത്തകന്‍ മാതൃകയാവുന്നു. പാതയോരത്ത് സ്വന്തം പരിശ്രമത്തില്‍ പൂന്തോട്ടം ഒരുക്കിയാണ് മുന്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് ചെന്നേലി പുതുതലമുറയ്ക്ക് പുതിയ സാമൂഹ്യപാഠം പകര്‍ന്നു നല്‍കുന്നത്. എം.സി റോഡില്‍ കോഴ സെന്റ് ജോസഫ് കപ്പേളയുടെ സമീപം എം.സി റോഡിലും, മണ്ണയ്ക്കനാട് റോഡിലുമാണ് ജോര്‍ജ് ചെന്നേലിയുടെ പരിശ്രമത്തില്‍ വര്‍ണ്ണവസന്തം വിരിഞ്ഞത്. രണ്ട് റോഡുകളിലും ഏകദേശം 100 മീറ്ററോളം ദൂരത്തില്‍ ഇപ്പോള്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുകയാണ്. ജമ്മന്തിയും,കോളാമ്പി പൂവും, വാടാമല്ലി പൂവും എല്ലാം ഈ കൂട്ടത്തില്‍ ഉണ്ട്.സ്വന്തം നിലയില്‍ ചെടികള്‍ക്ക് ജലസേചന ഒരുക്കുന്നതിനായുള്ള പൈപ്പ് ലൈനിങ്ങും ഇദ്ദേഹം നടത്തിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പൂന്തോട്ടം വ്യാപിപ്പിക്കുമെന്നും ജോര്‍ജ് ചെന്നേലി പറഞ്ഞു. നിരന്തരം മാലിന്യം തള്ളിയിരുന്ന ഒരു പ്രദേശം സൗന്ദര്യവല്‍ക്കരിച്ച് പൂക്കള്‍ വിരിയിച്ച് സുഗന്ധം പരത്തിയ ജോര്‍ജ് ചേന്നേലിയെ തേടി അഭിനന്ദന പ്രവാഹമാണ് എത്തുന്നത്.
0 Comments